ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ നിലവില്‍ സാമൂഹികമായി പലവിധത്തിലുള്ള അതിക്രമങ്ങള്‍ നേരിടുന്നുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളോടുള്ള മുന്‍വിധിയും, വിദ്വേഷവും അക്രമാസക്തമായ കുറ്റകൃത്യങ്ങളും പലപ്പോഴും വ്യവസ്ഥാപിതമാണ്. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളോട് പലതരത്തിലുള്ള വിവേചനം കാണിക്കുന്നതും, അവരെ അവഗണിക്കുന്നതും അവരോട് മോശമായി പെരുമാറുന്നതും, ശാരീരിക അതിക്രമങ്ങള്‍ക്ക് വിധേയരാക്കുന്നതും മാനസിക പീഡനങ്ങള്‍ ഏല്‍പ്പിക്കുന്നതും ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം നേരിടുന്ന വെല്ലുവിളികളാണ്.
ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ (അവകാശ സംരക്ഷണ) നിയമം 2019, റൂള്‍സ് 2020, എന്നിവ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കുള്ള പിഴകള്‍ വ്യക്തമാക്കുകയും, പരിഹാര സംവിധാനം സ്ഥാപിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. ഇതിനു പുറമേ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളോടുള്ള മുന്‍വിധിയും അവരോടുള്ള വ്യാപകമായ അക്രമവും സമഗ്രമായി വിലയിരുത്തേണ്ടതുണ്ട്.
ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ അവകാശ സംരക്ഷണ നിയമപ്രകാരം അവരുടെ ആവശ്യങ്ങള്‍, പരാതികള്‍ എന്നിവ പരിഹരിക്കുന്നതിന് പരാതി പരിഹാര സെല്ലും അടിയന്തിര പ്രതിസന്ധി ഘട്ടങ്ങളില്‍ ആവശ്യമായ ഇടപെടല്‍ നടത്തുന്നതിന് ഒരു ക്രൈസിസ് ഇന്റര്വെന്ഷന് സെന്‍റര്‍ ഉണ്ടായിരിക്കണം എന്ന നിഷ്കര്‍ഷിച്ചിട്ടുള്ള അടിസ്ഥാനത്തില്‍ സാമൂഹ്യനീതി വകുപ്പ് എറണാകുളം ജില്ലയില്‍ ഇത്തരത്തില്‍ ഒരു സെന്‍റര്‍ ആരംഭിച്ചിട്ടുണ്ട്.
ആധുനിക വിവര സാങ്കേതിക സജ്ജീകരണങ്ങളോടുകൂടി ആരംഭിച്ച ക്രൈസിസ് ഇന്റര്വെന്ഷന് സെന്‍റര്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ നേരിടുന്ന അതിക്രമങ്ങള്‍ (ലൈംഗിക പീഡനങ്ങള്‍, ശാരീരിക അതിക്രമങ്ങള്‍, മാനസിക പീഡനം തുടങ്ങിയവ) അപകടങ്ങള്‍, ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവയ്ക്ക് പരിഹാരം കണ്ടെത്തുന്നതിന് സഹായകരമാകും. ക്രൈസിസ് ഇന്‍റര്‍വെന്‍ഷന്‍ എന്നത് ഒരു വ്യക്തി ഏതെങ്കിലും തരത്തിലുള്ള ക്രൈസിസില്‍ അകപ്പെടുമ്പോള്‍ നല്‍കപ്പെടുന്ന അടിയന്തിരവും താത്ക്കാലികവുമായ പരിചരണമാണ്. പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിനും സാധാരണ നിലയിലേക്ക് ഒരു വ്യക്തിയെ മടങ്ങാന്‍ സാഹായിക്കുകയും ചെയ്യുക എന്നതാണ് ഇതിന്‍റെ ആത്യന്തികമായ ഉദ്ദേശ്യം.
ടാർജെറ്റ് ഗ്രൂപ്പ്
ട്രാന്‍സ് ജെന്‍ഡര്‍ |